Attukal Pongala 2019 Greetings ആറ്റുകാൽ പൊങ്കാല ആശംസകൾ


The Attukal Bhagavathy Temple, ആറ്റുകാൽ ഭഗവതി ക്ഷേത്രം, one of the ancient temples of South India.  It is popularly described as Sabarimala of the Women, as women form the major portion of devotees. The Goddess in the temple of Attukal is worshipped as the Supreme Mother, creator of all living beings and the mighty preserver as well as destroyer of them all.  Vishnumaya took the incarnation of Bhagavathy to annihilate the evil and protect the good in the world in the present Era namely Kaliyuga. 

ആറ്റുകാൽ അമ്മയ്ക്ക് ഗാനാർച്ചനയുമായി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ശ്രീ. ദിനിൽ J.K.

Album: Attukal Ammaykku
Song: Ammayoru Balika Roopamay
Singer: #SujathaMohan 
Sujatha Mohan

Lyrics: #Dinil J.K
Music: #MoniKrishna
Orchestration: #AnoopKovalam Anoop Kovalam


Comments:
കിള്ളിയാറിന്റെ മനോഹരമായ തീരത്തു ഉഗ്രരൂപിണിയായി മഥുരയെ ചുട്ടെരിച്ചു കോപത്തോടെ വന്ന കണ്ണകിക്ക് ശാന്തതയും സമാധാനവും നൽകിയ പുണ്യ ഭൂമി !ബാലിക രൂപം പൂണ്ട് കിള്ളിയാറിന്റെ തീരത്തു വന്ന ആ സുന്ദരിയായ ബാലിക ശതകോടി ഭക്തരുടെ ആറ്റുകാൽ അമ്മയായി മാറി !വിളിച്ചാൽ വിളിപ്പുറത്തുള്ള ആറ്റുകാൽ 'അമ്മ !സ്ത്രീകളുടെ ശബരിമലയായി മാറി ആറ്റുകാൽ !ആറ്റുകാൽ പൊങ്കാലയ്ക്ക് എന്നും തിരളിയിലയുടെ സുഗന്ധം ആണ് !!!ഉറങ്ങാത്ത അനന്തപുരി !!വീടിനു മുന്നിലൂടെ പ്രവാഹമായി ഒഴുകുന്ന ജനങ്ങൾ !ആ യാത്ര തുടരുന്നത് പലർക്കും കൊടിയേറി ഏഴു ദിവസം മുൻപ് തന്നെയാണ് !കുട്ടികാലത്തെ വർണശബളമായ ഓർമകളുടെ നിറക്കൂട്ടാണ്‌ ആറ്റുകാൽ പൊങ്കാല !പരീക്ഷയുടെ സമയത്തു വരുന്ന കാതടപ്പിക്കുന്ന പാട്ടുകളുടെ മേള ഉത്സവം !ഉത്സവത്തിനു മുൻപേ അതിവേഗം പഠിച്ചു തീർക്കനുള്ള വെപ്രാളം !!അപ്പൂപ്പന്റെ കൈപിടിച്ച് പോകുന്ന ആൾകാരെയെല്ലാം കൗതുകത്തോടെ നോക്കുമ്പോൾ അപ്പൂപ്പൻ പറഞ്ഞു തരുന്ന ഒരായിരം കഥകൾ !!തമാശയുടെ മേമ്പൊടി ചേർത്ത് ചിന്തിക്കുമ്പോൾ ചിരിപ്പിക്കുന്ന അന്നൗൺസ്‌മെന്റുകൾ !!ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് കുട്ടികാലത്തെ മാറ്റു കൂട്ടുന്ന കളികളിൽ ഒന്നായി !!ഓർമ്മകൾക്ക് എന്നും പായസത്തിന്റെയും വെള്ളച്ചോറിന്റെയും തിരളിയുടെയും മണം നൽകുന്ന ആറ്റുകാൽ പൊങ്കാല !!അനന്തപുരിയുടെ ആഘോഷരാവുകൾ !!പാട്ടിന്റെ ഉത്സവം !!!അനന്തപുരിയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന ദിനം !!!നൈവേദ്യത്തിനു തൊട്ടു മൂന്നായി വരുന്ന ഹെലികോപ്റ്റർ കാണാൻ കൗതുകത്തോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ !!കണ്ടു കഴിയുമ്പോൾ ഉള്ളിലുണ്ടാകുന്ന നിറഞ്ഞു തുളുമ്പുന്ന സന്തോഷം അടുത്ത ഒരുവര്ഷത്തേക്ക് വേണ്ടി സൂക്ഷിക്കുന്ന സന്തോഷം !!ഓർമ്മച്ചെപ്പുകളിൽ ആറ്റുകാൽ അമ്മയ്ക്ക് സരസ്വതി ഭാവമാണ് !!സ്നേഹമുള്ള ഒരമ്മ !!പാട്ടുകളുടെ പൊങ്കാല !!എത്രയെത്ര മനോഹരമായ പാട്ടുകൾ !!!ഉറങ്ങാത്ത അനന്തപുരിയിൽ ചിരി തൂകി നിൽക്കുന്ന ആറ്റുകാൽ അമ്മയ്ക്ക് കൂട്ടായി സുന്ദരികളായ താലപ്പൊലി പെൺകുട്ടികളും സുന്ദരന്മാരായ കുത്തിയോട്ടത്തിന്റെ ആൺകുട്ടികളും !!!പൊങ്കാല കഴിഞ്ഞാൽ ഉറങ്ങാത്ത കുത്തിയോട്ടത്തിന്റെ രാവു !!വില്ലടിച്ചാൻ പാട്ടു ചെവിയിലിപ്പോഴും മുഴങ്ങുന്ന പോലെ !കണ്ണകി മഥുര ചുട്ടെരിക്കുന്ന ദിവസം പാടുന്ന നേരത്തു ആറ്റുകാൽ അമ്മയെ നേരിട്ട് നോക്കാതെ ഒളിഞ്ഞു നൊക്കിയ ബാല്യകാലം !ദേഷ്യത്തോടെ ഇരിക്കുമ്പോൾ നോക്കാനുള്ള പേടി !പിൽക്കാലത്തു ഒരിക്കലും ദേഷ്യം വരാത്ത സ്നേഹമായി ആണ് 'അമ്മ എന്ന് മനസ്സിലാക്കി തന്ന ആറ്റുകാൽ !!!സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ !!!സ്‌കൂളിൽ പഠിച്ച പിരിഞ്ഞു പോയ കൂട്ടുകാരുടെ സംഗമ വേദികൂടിയാണ് ആറ്റുകാൽ പൊങ്കാല !!എല്ലാപേരും വരുന്ന സ്ഥലം !!കാതങ്ങൾക്കകലെ ആണെങ്കിലും ഓർമച്ചെപ്പിനെന്നും അതിരില്ലാത്ത സ്നേഹം തന്ന അമ്മയുടെ മണ്ണമുള്ള ആറ്റുകാൽ പൊങ്കാല !!നന്ദി ചേച്ചി ഒരുപാട്ടിലൂടെ ഒരുപിടി ഓർമകളിലേക്ക് കൈപിടിച്ച് കൂട്ടികൊണ്ടു പോയതിനു !!കാലമേ നീയെത്ര ധന്യ !നിൻ വിരൽ തുമ്പുകൾ തഴുകും ഈ കുഞ്ഞിളം പൂവിനും !!ഓർത്തുവെച്ചീടുവാൻ നീ നൽകിയ പൊൻകണം !!പൊടിതട്ടിയെടുത്തു ഞാൻ മനസ്സിൻ മന്ദാര ചെപ്പിൽ !!ചേച്ചി സൂപ്പർ ചേച്ചിയുടെ ചിരിപോലെ തന്നെ അതിമനോഹരമായ പാട്ട് !!🙏🙏🙏🙏🙏 
Credits: Sivani Nair



Attukal Pongala


The Pongala Mahotsavam is the most important festival of Attukal Bhagavathy Temple. The offering of Pongala is a special temple practice prevalent in the southern part of Kerala and some parts of Tamilnadu. It is a ten-day programme commencing on the Karthika star of the Malayalam month of Makaram-Kumbham (February-March) and closing with the sacrificial offering known as Kuruthitharpanam at night. On the ninth day of the festival the world famous Attukal Pongala Mahotsavam takes place. 



The entire area of about 5 kilometre radius around temple with premises of houses of people of all caste, creed and religion, open fields, roads, commercial institutions, premises of Government offices etc. emerges as a consecrated ground for observing Pongala rituals for lakhs of women devotees assembling from different parts of Kerala and outside. The ceremony is exclusively confined to women folk and the enormous crowd, which gathers in Thiruvananthapuram on this auspicious day is reminiscent of the Kumbhamela Festival of North India.


ആറ്റുകാൽ പൊങ്കാല

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതൽ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളിൽ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാൽ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.



The Attukal Pongala held in Attukal Temple, Thiruvananthapuram is the largest congregation of women for a festival in the world. Pongala, which means 'to boil over’, is the ritual in which women prepare sweet payasam (a pudding made from rice, jaggery, coconut and plantains cooked together) and offer it to the Goddess or ‘Bhagavathy’. 

Attuakal Rituals

The ritual can only be performed by women and the streets of the city are known to be jam-packed with faithful devotees during the time of the festival. The Goddess-fondly referred to as ‘Attukalamma’ is said to be appeased by this ritual. 
The entire Thiruvananthapuram city lights up in festive fervour and the number of devotees has increased to the point that it has been recorded in the Guinness World Book of Records. It is an experience that is extremely unique and must be soaked in first-hand to understand its magnificence.

The annual Ponkala festival of Attukal Bhagavathi temple here, one of the world's biggest devotional congregations of women, has made it to the Guinness Book of World Records.

 പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). 


പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. 
According to folklore, Attukal Bhagavathi is the divine form of Kannagi, heroine of the Tamil classic Silappadikaram. The Ponkala festival celebrates the hospitality accorded to Kannagi by women at Attukal when she was on her way to Kodungallur after destroying the ancient city of Madurai to avenge the injustice meted out to her husband Kovilan. The pilgrims from all over the country, who visit Sree Padmanabha Swamy Temple and worship the Lord, do not consider their visits complete without the visit to the shrine of the supreme Mother Attukalamma.


Daily Rituals at Attukal Temple
The following ritualistic formalities and schedules are observed at Attukal temple
4.30 Palliyunarthu (waking of the Goddess.)
5.00 Nirmalyadarsanam
5.35 Abhishekam (ablutions of the idol in oil, milk etc.)
5.45 Ganapathy homam (specific offering to God Vinayaka)
6.00 Deeparadhana (burning incense and lighting lamps to the Honour and Glory of the Almighty)
6.30 Usha Pooja (Morning rite)
6.40 Deeparadhana
6.50 Usha Sreebali (morning Sreebali)
7.00 Kalabhabhiskekam (consecration by pouring liquid sandal)
8.30 Pantheeradi Pooja (special rite)
12.00 Ucha Pooja (noon rite)  
Noon 12.00 Deeparadhana
12.10 Ucha Sreebali (Noon Sreebali)
12.30 Nata adappu (Closure of Sreekovil)
Evening 5.00 Nata Thurappu (Opening of Sreekovil)
6.45 Deeparadhana
7.30 Athazha Pooja (Night rite)
8.00 Deeparadhana (Night rite)
8.05 Athazha Sreebali
8.30 Nata Atappu (Closure of temple Sreekovil)
Pooja timings may be altered on special occasions
Special Offerings
There are many items of offerings scheduled in the temple. The devotees are free to have then choice according their need.

Besides these "Kunjoonu" (Choroonu - first rice feeding ceremony for children) Thulabharam, Vidyarambham, Archana etc. can be done at this temple. The main offering of the Goddess viz., Muzhukkappu (Covering the idol with sandal paste) is booked until 2025 A.D. and the Kalabhabhishekam for the next five years. The devotees who wish to conduct Ponkala/ Vazhipadu, can enter the Website and remit the respective amount to the bankers of the Trust. The temple authorities will conduct the Pooja/ Vazhipadu, as the case may be, and send the prasadam by post.

🌾 *ആറ്റുകാൽ പൊങ്കാല* 🌾



ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ലോക പ്രശസ്തമാണ്. പൊങ്കാല സമയത്ത് ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. അതിനാൽ സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം അറിയപ്പെടുന്നത്.

---------------   ഐതിഹ്യം  --------------------------

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

------------------   ചരിത്രം  --------------------------------

ആറ്റുകാലമ്മ പുരാതന ദ്രാവിഡ ദേവതയാണ്‌. ദ്രാവിഡരാണ്‌ കൂടുതലും അമ്മദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികതമുതൽ അതിനു തെളിവുകൾ ഉണ്ട്. ഭഗവതനെ വിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി ഇത്തരം അമ്മദൈവങ്ങളെ ഭഗവതിയുമാക്കിത്തീർക്കുകയും ഈ പുരാതന ദ്രാവിഡ ദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

--------------------     പ്രതിഷ്ഠ     --------------------

പ്രധാന പ്രതിഷ്ഠ ഭദ്രകാളി. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദർശനം. നാലു പൂജയും ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട്.

 ഉപദേവത :

ശിവൻ, ഗണപതി, നാഗരാജാവ്, മാടൻ തമ്പുരാൻ.

-----------------    ക്ഷേത്രാചാരങ്ങൾ   -----------------

കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. അന്ന് മുതൽ ആറ്റുകാലിലും പരിസരപ്രദേശങ്ങളിലും വഴിയോരകലാപ്രകടനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്ഷേത്രത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലും വിവിധ വേദികളിൽ അരങ്ങേറുന്നു. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാൽ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലിൽ എത്തിക്കുന്നത് മുതൽ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങൾ പൊങ്കാലയ്ക്ക് മുൻപായി പാടി തീർക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.

----------------     പൊങ്കാല   -----------------------------------

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
താലപ്പൊലി

   ----------------   താലപ്പൊലി   -----------------------

പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണീഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിൻറെ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും,സമ്പത്തും സൗന്ദര്യവും വർദ്ധിക്കാനും, ഭാവിയിൽ നല്ലൊരു വിവാഹജീവിതത്തിനായുമാണ്‌ പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.

------------------ ആറ്റുകാൽ കുത്തിയോട്ടം ---------------

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആൺകുട്ടികളുടെ കുത്തിയോട്ടം. ഇതിൽ പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തിൽ ദേവിയുടെ മുറിവേറ്റ് ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാൾ മുതൽ വ്രതം ആരംഭിക്കുന്നു. മേൽശാന്തിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിൻറെ തുടക്കം. വ്രതം തുടങ്ങിയാൽ അന്ന് മുതൽ പൊങ്കാല ദിവസം വരെ കുട്ടികൾ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണർന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മൽസ്യ-മാംസാദികൾ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാർക്ക് നൽകാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയിൽ അവിലും പഴവും കരിക്കിൻ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടിൽ നിന്നോ മറ്റ് സ്ഥലങ്ങളിൽ നിന്നോ വ്രതക്കാർക്ക് ഒന്നും തന്നെ നൽകില്ല. മാത്രവുമല്ല അവരെ തൊടാൻ പോലും ആർക്കും അവകാവും ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുൻപിൽ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരൽ കുത്തുന്നു. വെള്ളിയിൽ തീർത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.
സമാപനം

പിറ്റേന്ന് ഉച്ചയോടെ ദേവി ക്ഷേത്രത്തിൽ തിരിച്ചെത്തുകയും രാത്രി നടക്കുന്ന ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു .


ആറ്റുകാല്‍ പൊങ്കാല
ഇഷ്ടകാര്യസിദ്ധിയ്ക്ക് ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം



മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നു. അനേകായിരങ്ങളുടെ അനുഭവമാണിത്. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്ന് പറയപ്പെടുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വായനക്കാർക്ക് നിരവധി സംശയങ്ങളുണ്ട്, അവയ്ക്കുള്ള മറുപടി പറയുകയാണ്. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ അരുവിക്കര ശ്രീകണ്ഠൻ നായർ.

*ആറ്റുകാലമ്മയുടെ സങ്കൽപമെന്താണ്?*

ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആരാധിക്കുന്നത്.

*ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?*

പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.

*വ്രതം എങ്ങനെ വേണം?*

വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം.

*ആഹാരത്തിനെന്തൊക്കെ നിയന്ത്രണം വേണം?*

ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.

*പൊങ്കാലസമയത്ത് കോടിവസ്ത്രം തന്നെ ധരിക്കണോ?*

പൊങ്കാലയിടാൻ കോട്ടൺ കോടി വസ്ത്രമാണ് ഏറ്റവും ഉത്തമം. ഇതിനു കഴിയാത്തവർ അലക്കി വൃത്തിയാക്കിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാൻ. മാസമുറയായ സ്ത്രീകൾ പൊങ്കാലയിടാൻ പാടില്ല. 7 ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവർക്ക് പൊങ്കാല സമർപ്പിക്കാം. പുല, വാലായ്മയുള്ളവർ പൊങ്കാലയിടരുത്, പ്രസവിച്ചവർ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കിൽ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം.

*അടുപ്പ് കൂട്ടേണ്ടതെങ്ങനെ?*

ആദിത്യഭഗവാന്റെ കത്തിക്കാളുന്ന കുംഭച്ചൂടേറ്റ് തിളച്ചു മറിയുന്ന നിലത്ത് അടുപ്പുകൂട്ടി അതിൽ പുത്തൻ കലം വച്ചാണ് തീ കത്തിക്കേണ്ടത്.

*പൊങ്കാലയിടാൻ എന്തൊക്കെ വേണം?*

ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, തേൻ, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയർ, കശുവണ്ടിപ്പരിപ്പ്, എള്ള്.

*പൊങ്കാലയ്ക്കു തീ പകരും മുമ്പേ, അടുപ്പിനു മുമ്പിൽ വിളക്കും നിറനാഴിയും വയ്ക്കണോ, അതെന്തിനുവേണ്ടിയാണ്?*

വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കൽപമുള്ളതുകൊണ്ടാണ്. അതിൽ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കൽപിക്കുകയും ദുരിതമോചനവും ഐശ്വര്യവർദ്ധനയും വാസ്തുദുരിതങ്ങളും തീർത്തുതരണെയെന്നു പ്രാർഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. അടുപ്പ് തീർഥം തളിച്ച് ശുദ്ധി വരുത്തണം.

*പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്?*

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയൽ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

*മണ്ടപ്പുറ്റിന്റെ ഫലമെന്താണ്?*

തലയ്ക്കുള്ള രോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.

*തിരളിയുടെ പ്രത്യേകത?‌*

ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണിത്. കാര്യസിദ്ധിയുണ്ടാകും.

*പൊങ്കാല തിളയ്ക്കുംവരെ ആഹാരം കഴിക്കാമോ?*

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

*പൊങ്കാലക്കുശേഷം ആ ദിവസം കുളിക്കാമോ?*

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

*അന്യമതസ്ഥർക്ക് പൊങ്കാലയിടാമോ?*

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

*പുത്തൻ കലത്തിന്റെ പ്രാധാന്യമെന്താണ്?*

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം പൊങ്കാലയ്ക്ക് അരിയിടേണ്ടത്.

*പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട് പാചകത്തിനുപയോഗിക്കാമോ?*

ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

*പൊങ്കാലച്ചോറ് ബാക്കി വന്നാൽ എന്തുചെയ്യണം?*

പൊങ്കാല പ്രസാദം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. അഴുക്കു ചാലിലോ, കുഴിയിൽ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ശുദ്ധിയുള്ള ഒഴുക്കുവെള്ളത്തിലിട്ടാലത് മീനിന് ആഹാരമാകും. പക്ഷിമൃഗാദികൾക്കും കൊടുക്കേണ്ടതാണ്.

*വീട്ടിൽ പൊങ്കാലയിട്ടാൽ ഫലമുണ്ടോ?*

തീർച്ചയായുമുണ്ട്. സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

*പൊങ്കാലയും പൂരം നക്ഷത്രവും തമ്മിലുള്ള ബന്ധം എന്താണ്?*

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ) ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു.

*പൊങ്കാലയിടുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ?*

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും  5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ  എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.


(അമ്മേ ശരണം)



SocialTwist Tell-a-Friend
Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates