Adhyathma Ramayanam BALA KANDAM Part 1 Karkidakam Day 1 രാമായണ പാരായണം ക...

Adhyathma Ramayanam BALA KANDAM Part 1 Karkidakam Day 1 രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം-1

#RamayanamParayanam # BALA KANDAM #രാമായണപാരായണം രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം കർക്കിടകം ബാലകാണ്ടം Ramayanam Parayanam / Chanting Karkidakam Day 1 BALA KANDAM Part 1 Adhyatma Ramayana Parayanam in Malayalam അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ബാലകാണ്ഡം (ഇഷ്ടദേവതാവന്ദനം, രാമായണ മാഹാത്മ്യം ) ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു 

 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ. നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.

ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ (ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദം കൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്ന പരിസമാപ്തിയെ സൂചിപ്പിക്കുന്നു. അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ രാമായണത്തെപ്പറ്റി മഹാകവി വള്ളത്തോളിന്റെ അഭിപ്രായം:- കാവ്യം സുഗേയം കഥ രാഘവീയം കർത്താവു തുഞ്ചത്തുളവായ ദിവ്യൻ ചൊല്ലുന്നതോ ഭക്തിമയസ്വരത്തി- ലാനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ്‌ Adhyathmaramayanam Kilippattu is the Malayalam version of the Sanskrit Ramayana. Adhyathmaramayanam kilippattu was written by Thunchaththu Ramanujan Ezhuthachan in the early 17th century, and is considered to be a classic of Malayalam literature. Mandara Ramayana—written by Mandhara Kesava Bhatta in Tulu in the 16th century—could be closely related to Ezhuthachan's Ramayana. Ezhuthachan used the Grantha based Malayalam script to write his Ramayana, although Vatteluttu writing system was the traditional writing system of Kerala then.

SocialTwist Tell-a-Friend

0 comments:

Related Posts Plugin for WordPress, Blogger...

Follow Us


Popular Posts

Gods Own Country Malayalam Live Channel Design by Blogger Templates